സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്‌ കോളേജുകളിൽ മെറിറ്റ് അഡ്മിഷൻ നേടിയ ന്യൂനപക്ഷ (ക്രിസ്ത്യൻസ്,മുസ്ലിം തുടങ്ങിയവർ) വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

ഒന്നാം വർഷക്കാരെ കൂടാതെ രണ്ടാം വർഷക്കാരെയും മൂന്നാം വർഷക്കാരെയും സ്കോളർഷിപ്പിന് പരിഗണിക്കും ,ഇവർ കഴിഞ്ഞ വർഷങ്ങളിൽ ഈ സ്കോളർഷിപ് അപേക്ഷിച്ചവരാകുവാൻ പാടില്ല.

കുടുംബ വാർഷിക വരുമാനത്തിൻ്റെയും മാർക്കിൻ്റെയും അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന്  പരിഗണിക്കുന്നത്.

സ്കോളർഷിപ് തുക :RS.6000/-

അവസാന തീയതി :13-02-25

WEBSITE:https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dw_stdrgone.php?ss=APJAK&token_main=

അപേക്ഷയുടെ റെജിസ്റ്ററേഷൻ പ്രിൻറ് ഔട്ട്,മാർക്‌ലിസ്‌റ്റ്,അപേക്ഷകൻ്റെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്ക്,ആധാർകാർഡ് ,നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ,കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ്,റേഷൻ കാർഡ് എന്നിവയുടെ കോപ്പികൾ ഓഫീസിൽ സബ്‌മിറ്റ് ചെയ്യേണ്ടതാണ്.