റെയിൽവേയിലെ മിനിസ്റ്റീരിയൽ & ഐസൊലേറ്റഡ് കാറ്റഗറിയിലെ 1036 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്‌മെൻ്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിൻ്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസി’ൽ (ഡിസംബർ 21-27) പ്രസിദ്ധീകരിച്ചു. ജനുവരി 7 മുതൽ ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്‌ഞാപന നമ്പർ: 07/2024
തസ്തികകൾ: വിവിധ വിഷയങ്ങളിലായി ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (338), പ്രൈമറി റെയിൽവേ ടീച്ചർ (188), പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (187), ജൂനിയർ ട്രാൻസ്ലേറ്റർ/ഹിന്ദി (130), സ്റ്റാഫ് & വെൽഫെയർ ഇൻ സ്പെക്ടർ (59), ചീഫ് ലോ അസിറ്റൻ്റ് (54), പബ്ലിക് പ്രോസിക്യൂട്ടർ (20), ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്ര ക്‌ടർ -ഇംഗ്ലിഷ് മീഡിയം (18), ലാബ് അസിസ്റ്റൻ്റ് ഗ്രേഡ് II-കെമിസ്റ്റ് & മെറ്റലർജിസ്‌റ്റ് (12), ലൈബ്രേറിയൻ (10), ലാബ് അസിസ്റ്റൻ്റ്-സ്കൂൾ (7), സയൻ്റ്ഫിക് സൂപ്പർവൈസർ- : എർഗണോമിക്സ് &ട്രെയിനിങ് (3), സീനിയർ പബ്ലിസിറ്റി ഇൻസ്പെകർ (3), മ്യൂസിക് ടീച്ചർ -സ്ത്രീ (3), സയൻ്റ്ഫിക് അസിസ്റ്റൻ്റ് ട്രെയിനിങ് (2), അസിസ്‌റ്റൻ്റ് ടീച്ചർ (ജൂനിയർ സ്‌കൂൾ)-സ്ത്രീ (2). വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.
പ്രധാന വെബ്സൈറ്റുകൾ
- ബെംഗളൂരു: www.rrbbnc.gov.in
- ചെന്നൈ : www.rr.chennai.gov.in
- മുംബൈ: www.rrbmumbai.gov.in