വ്യോമസേനയിൽ അഗ്നിവീർ അപേക്ഷ ക്ഷണിച്ചു
(01/2026) സിലക്ഷൻ ടെസ്‌റ്റിന് : അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. 4 വർഷത്തേക്കാണു നിയമനം. ജനുവരി 7 മുതൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
. സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലീഷ് പഠിച്ച് പ്ലസ്ടു ജയം. ഇംഗ്ലീഷിന് 50% വേണം.
അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ :
ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ/കംപ്യൂട്ടർ സയൻസ്/ ഇൻ സ്ട്രുമെൻറേഷൻ ടെക്നോളജി/ ഐടി). ഇംഗ്ലിഷിന് 50% വേണം. ഡിപ്ലോമയ്ക്ക് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം.
അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാത്സ്). (ഇംഗ്ലിഷിന് 50% വേണം). വൊക്കേഷ നൽ കോഴ്‌സിന് ഇംഗ്ലിഷ് ഇല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% വേണം.
സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം. (ഇംഗ്ലീഷിന് 50% വേണം). അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഇംഗ്ലിഷിന് 50% വേണം). വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഇല്ലെങ്കിൽ പ്ലസ് ടു പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% നേടിയിരീക്കണം. സയൻസ് പഠിച്ചവർക്കു സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്കു സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.
ശാരീരികയോഗ്യത, ശാരീരികക്ഷമത തുടങ്ങിയവയുടെ വിശദാംശ ങ്ങൾ വിജ്‌ഞാപനത്തിൽ
. പ്രായം: 2005 ജനുവരി ഒന്ന്- 2008 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരാകണം. എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.
. ഫീസ്: 550 രൂപ. ഓൺലൈനായി അടയ്ക്കാം.
. തിരഞ്ഞെടുപ്പ്:
ഷോർട്സ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഓൺലൈൻ ടെസ്‌റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവ ഉണ്ടാകും. മാർച് 22 മുതലാണ് ഓൺലൈൻ ടെസ്‌റ്റ്